ന്യൂയോർക്ക്: ശബരിമല തീർത്ഥാടനം സമാധാനപരമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളാ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്ന ഒരു പ്രമേയവും അതോടൊപ്പം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശബരിമലയിൽ സംസ്ഥാന ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന തെറ്റായ നടപടികൾക്കെതിരെ വിശ്വാസങ്ങൾ സംരക്ഷിക്കുവാൻ എടുത്ത ധീരമായ നിലപാടിന് അചഞ്ചലമയായ പിന്തുണയും പ്രഖ്യാപിച്ചു. അയ്യപ്പ സന്നിധിയിൽ നാമജപം നടത്തിയ ഭക്തർക്കെതിരെ നടന്ന പോലീസ് നരനായാട്ടിൽ അതിശക്തമായി പ്രതിഷേധിച്ചു.
പോലീസിന്റെ നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായി ഭക്തർക്കെതിരെയുള്ള അതിക്രമത്തിൽ ജനാധിപത്യ ലോകം ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്നും പ്രമേയത്തിൽ പ്രസിഡന്റ് ജി.കെ.നായർ (പ്രസിഡന്റ്), പത്മ നായർ (സെക്രട്ടറി), കൃഷ്ണകുമാർ (ട്രഷറർ) എന്നിവർ സൂചിപ്പിച്ചു.
റിപ്പോർട്ട്: ജയപ്രകാശ് നായർ
എൻഎസ്എസ് ഓഫ് ഹഡ്സണ്‍വാലി പ്രമേയം പാസാക്കി
08:47 PM Nov 19, 2018 | Deepika.com