ന്യൂയോർക്ക്: ന്യൂജേഴ്സിയിലെ അറ്റ്ലാൻറിക് കൗണ്ടിയിലെ വെൻറ്നോർ സിറ്റിയിൽ ഇന്ത്യക്കാരനെ പതിനാറുകാരൻ വെടിവച്ചുകൊന്നു. കാർമോഷണമായിരുന്നു ലക്ഷ്യമെന്നു പറയപ്പെടുന്നു. തെലുങ്കാന സ്വദേശിയായ സുനിൽ എഡ്ലാ എന്ന അറുപത്തൊന്നുകാരനാണു വ്യാഴാഴ്ച കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അറ്റ്ലാൻറിക് കൗണ്ടിയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു എഡ്ലാ.
അറ്റ്ലാന്റിക് സിറ്റി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി ഓഡിറ്ററായിരുന്നു സുനിൽ. വെടിയേറ്റ് വീണ സുനിലിന്റെ കൈവശം ഉണ്ടായിരുന്ന കാറിന്റെ താക്കോൽ ഉപയോഗിച്ചു, കാറിൽ കടന്നു കളഞ്ഞ പതിനാറുകാരനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കൊലപാതകം, നിയമ വിരുദ്ധമായി തോക്ക് കൈവശം വെക്കൽ, കാർ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചാർജ് ചെയ്തിട്ടുണ്ട്.
1987ൽ അമേരിക്കയിൽ എത്തിയ സുനിൽ ഈ മാസാവസാനം മാതാവിന്റെ ജ·ദിനം ആഘോഷിക്കുന്നതിനു നാട്ടിലേക്ക് പോകാനിരിക്കെയാണു കൊല്ലപ്പെട്ടത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യൻ വംശജൻ ന്യൂജഴ്സിയിൽ വെടിയേറ്റു മരിച്ചു
08:44 PM Nov 19, 2018 | Deepika.com