റെയ്ഞ്ചേഴ്സ് എഫ്സി ഫർവാനിയ ജേഴ്‌സി പ്രകാശനം ചെയ്തു

05:08 PM Nov 17, 2018 | Deepika.com
ഫർവാനിയ (കുവൈത്ത്) : റെയ്ഞ്ചേഴ്സ് എഫ്സി ഫർവാനിയ ജേഴ്‌സി പ്രകാശനം ചെയ്തു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്ന ചടങ്ങിൽ ഹോട്ട് ആൻഡ് സ്‌പൈസ് മാനേജിംഗ് പാർട്ണർ ജെറീഷും ഫ്രൻഡ്ലൈൻ മാനേജിംഗ് പാർട്ണർ മുസ്തഫ കാരിയും ചേർന്ന് പ്രകാശനം ചെയ്തു.

നവംബർ 30ന് ദൈഹ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഏകദിന സെവൻസ് ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്. വിജയികൾക്ക് 150 ഡോളറും റണ്ണേഴ്സ് അപ്പിന് 100 ഡോളറും സമ്മാനമായി നൽകും.

ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്‍റ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. ആദ്യ ജേഴ്‌സി വിപിൻ ഗംഗാധർ നബീലിന് കൈമാറി. മൻസൂർ കുന്നത്തേരി, എസ്.പി.എച്ച്. ശിഹാബുദ്ദീൻ, സമീർ, റഷീദ്, ഹാഫിസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാറൂൺ സ്വാഗതവും ട്രഷറർ എം.എ ഖലീൽ നന്ദിയും പറഞ്ഞു.

വിവരങ്ങൾക്ക് 55286449, 97253323, 66449809.

റിപ്പോർട്ട്: സലിം കോട്ടയിൽ