അബുദാബി : പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമിതിയിൽ പ്രവാസി മലയാളികളുടെ പങ്കും ആത്മ സമർപ്പണവും വ്യക്തമാക്കി, എത്ര ചെറുതാണെങ്കിലും നമ്മൾ നൽകുന്ന ഓരോ നാണയങ്ങൾക്കും നിശ്ചയിക്കാൻ കഴിയാത്ത മൂല്യമുണ്ടെന്ന സന്ദേശവുമായി ഒരുകൂട്ടം പ്രവാസി മലയാളികൾ ചിത്രീകരിച്ച ’എട്ടണ’ എന്ന ലഘു ചിത്രം റിലീസ് ചെയ്തു.
അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ ഐഎസ് സി പ്രസിഡന്റ് രമേശ് പണിക്കർ, ലിറ്റററി സെക്രട്ടറി ജ്യോതി ലാൽ, രമേശൻ കെടിപി, സംവിധായകൻ സുബൈർ കാണാത്തേൽ എന്നിവർ ചേർന്ന് ചിത്രം പ്രകാശനം ചെയ്തു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ച എഴുത്തുകാരൻ റഫീസ് മാറഞ്ചേരി, അണിയറ പ്രവർത്തകരായ ഷിജു ജോസഫ്, ഫാറൂഖ് കിഴക്കയിൽ, ഷാജി നിലന്പൂർ, ശാക്കിർ കോലോത്തേൽ, അഫീസ്, ജംഷിദ് പനന്പാട്, ഷാനിർ തവയിൽ, നിശൂർ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: റഫീസ് മുഹമ്മദ്
പ്രളയനാനന്തര കേരളത്തിന്റെ പുനനിർമിതിയിൽ പ്രവാസിസഹായത്തിന്റെ മൂല്യം പറഞ്ഞ് എട്ടണ
11:25 PM Nov 16, 2018 | Deepika.com