ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് ജോണ്‍സ് മാർത്തോമാ ചർച്ച് സീനിയർ സിറ്റിസണ്‍ ഗ്രൂപ്പ് നവംബർ 17ന് ഹാർമണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ന്യൂയോർക്കിലെ അനുഗ്രഹീത ഗായകരെ ഉൾപ്പെടുത്തി രൂപീകരിച്ച ഷാരോണ്‍ വോയ്സാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
നിരവധി വേദികളിൽ ഗാനാലാപനത്തിലൂടെ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ ഷാജു എം. പീറ്റർ , സാറാ പീറ്റർ, റോഷിൻ മാമൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത സന്ധ്യ ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഇടവക വികാരി റവ. മാത്യു വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ.മാത്യു വർഗീസ് -718 465 2358, എം. തോമസ് -718 343 7663, സി.വി.സൈമണ്‍ കുട്ടി- 516 742 3520
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷാരോണ്‍ വോയ്സ് "ഹാർമണി 2018' ന്യൂയോർക്ക് സെന്റ് ജോണ്‍സ് മാർത്തോമാ ചർച്ചിൽ ശനിയാഴ്ച
11:09 PM Nov 16, 2018 | Deepika.com