പ്രസ്തുത ദിനത്തിൽ ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച മാർഗംകളി മത്സരത്തോടു കൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്നു യഥാക്രമം പുരാതന പാട്ടു മത്സരവും ദേവാലയസംഗീതവും ടാബ്ലോയും നടത്തപ്പെട്ടു. തുടർന്ന് കോട്ടയം അതിരൂപത ആർച്ച ബിഷപ്പ് അഭി. മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പിതാവിന്റെയും ക്നാനാനായ റീജിയൻ വികാരി ജനറാൾ തോമസ് മുളവനാൽ അച്ഛന്റെയും മുഖ്യ കാർമികത്വത്തിൽ ഫൊറോനയിലെ വൈദികരോടൊപ്പമുള്ള വി. കുർബാനയും ഉണ്ടായിരുന്നു.
വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ ദന്പതികളെ ആദരിക്കുന്ന ചടങ്ങു വി. കുർബാനയോടനുബന്ധിച്ചു നടത്തപ്പെട്ടു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് ഫൊറാന ന്ധലേ മിനിസ്ട്രി ന്ധ യുടെ ഒൗദ്യോഗികമായ ഉദ്ഘാടനം അഭി. മൂലക്കാട്ട് പിതാവ് നിർവഹിച്ചു. തിരുസഭയോടൊപ്പമുള്ള ക്നാനായ സമുദായത്തിന്റെ വളർച്ചയുടെ പ്രാധാന്യത്തെ കുറിച്ചും ദേവാലയ കേന്ദ്രികൃതമായ സാമുദായിക വളർച്ചക്ക് ന്ധലേ മിനിസ്ട്രി ന്ധയുടെ പങ്കിനെ കുറിച്ചും പിതാവ് വിശദീകരിച്ചു.
ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് ആതിഥേയരായ ന്യൂജേഴ്സി ക്രൈസ്റ്റ് കിംഗ് ക്നാനായ പള്ളിയ്ക്ക് വേണ്ടി വികാരി ഫാ. റെനി കട്ടേൽ, ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. കൂടാതെ ഫൊറാന വികാരി ഫാ. ജോസ് തറക്കൽ, ഫാ. ജോസ് ആദോപ്പിള്ളി , ഫൊറാന സെക്രട്ടറി തോമസ് പാലച്ചേരി മേൽനോട്ടത്തിൽ മത്സരങ്ങൾ ഗംഭീര വിജയമാക്കി മാറ്റി.
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സെന്റ് മേരീസ് ചർച്ച റോക്ലാൻഡ് ഓവറോൾ കിരീടം നേടി . വിജയികൾക്കുള്ള സമ്മാന വിതരണം അഭി. മൂലക്കാട്ട് പിതാവ് വിർവഹിച്ചു. അതിനുശേഷം നയന മനോഹരമായ ടാലെന്റ് ഷോയും നടത്തപ്പെട്ടു. ന്യൂയോർക്ക് ഫൊറോനയിലെ ക്നാനായ മക്കളുടെ മനസിൽ നല്ല ഓർമ്മകൾ ബാക്കിയാക്കി, ക്നാനായ മക്കളുടെ ഇടയിൽ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ന·കൾ ഉൗട്ടി ഉറപ്പിച്ചു കൊണ്ട് കലോത്സവത്തിന് തിരശീല വീണു.