കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെഇഎ) എല്ലാ വർഷവും നടത്തി വരാറുളള കുടുംബസംഗമം ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. നവംബർ 30 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെ കബദ് റിസോർട്ടിൽ വച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കൂടാതെ നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് മെഗാ ബന്പർ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുവൈത്തിലുള്ള കെഇഎയുടെ എല്ലാ മെന്പർമാരും നിർബന്ധമായും കുടുംബ സംഗമത്തിൽ പങ്കെടുക്കണമെന്നും മെന്പർമാർക്കു കബദ് റിസോർട്ടിലേക്ക് എത്തി ചേരുന്നതിനായി വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.
കുടുംബസംഗവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കായി യാക്കൂബ് എലത്തൂർ (9978 3716 ), റഫീഖ് നടുക്കണ്ടി (9739 8453 ) അസീസ് പാലാട്ട് (9444 1063 ) എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് എലത്തൂർ അസോസിയേഷൻ കുടുംബസംഗമം നവംബർ 30ന്
09:24 PM Nov 15, 2018 | Deepika.com