ഡിട്രോയിറ്റ്: അമേരിക്കയിൽ സന്ദർശനം നടത്തുന്ന ജനാധിപത്യ കേരളാ കോണ്ഗ്രസ് ചെയർമാൻ അഡ്വ. ഫ്രാൻസീസ് ജോർജിന് (എക്സ് എംപി) ഡിട്രോയിറ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.
നവംബർ 19നു വൈകിട്ട് ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ്, നാഷണൽ ഗ്രോസേഴ്സ് ഇന്ത്യാ റസ്റ്ററന്റിൽ ( 33148 Ryan Rd, Sterling Heights, Mt ) ക്രമീകരിച്ചിരിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരേയും സ്വീകരണ സംഘം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജേക്കബ് എം. ചാക്കോ (586 808 4801), മാത്യു ഉമ്മൻ (248 709 4511).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
അഡ്വ. ഫ്രാൻസീസ് ജോർജിന് ഡിട്രോയിറ്റിൽ സ്വീകരണം
09:20 PM Nov 15, 2018 | Deepika.com