കുവൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മംഗഫ് ഏരിയ വനിതാവേദി കമ്മറ്റി രൂപീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് മംഗഫിൽനടന്ന യോഗത്തിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് പ്രേംസണ്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ മംഗഫ് ഏരിയ സെക്രട്ടറി സച്ചു സ്വാഗതം പറഞ്ഞു. അസോസിയേഷൻ വനിതാവേദി ജോയിന്റ് ട്രഷറർ അന്പിളി, ജോയിന്റ് സെക്രട്ടറി ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നോർക്ക അംഗത്തവും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും അതിന്റെ ആവശ്യകതെയെകുറിച്ചും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുക്കാടൻ അംഗങ്ങൾക്ക് വിശദീകരിച്ചു. തുടർന്ന് വനിതാ സമിതി ഏരിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു.
ഏരിയ കണ്‍വീനറായി അയിഷ ഗോപിനാഥിനെയും സെക്രട്ടറിയായി ഗ്രേസി ജോസഫിനെയും ട്രഷററായി കെ.കെ സുനിതയെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി തങ്കച്ചി അലക്സ്(ജോയിന്റ് കണ്‍വീനർ ), സതി പി.എസ്( ജോയിന്റ് സെക്രട്ടറി), അനിത കുമാരി (ജോയിന്റ് ട്രഷറർ), സുജ പ്രകാശ് ,ബിൻസി സ്കറിയ ,ബിന്ദു, ശ്രീജ മോൾ ഗോപി, മറിയം ബീവി(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും തെരെഞ്ഞടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മംഗഫ് ഏരിയ വനിതാവേദി കമ്മറ്റി രൂപീകരിച്ചു
10:23 PM Nov 14, 2018 | Deepika.com