കുവൈത്ത്: കുവൈത്ത് കെഎംസിസി പുതിയ സംഘടന സംവിധാനത്തിന്റെ ഭാഗമാഹി നാൽപത്തിരണ്ട് വർഷങ്ങളായി തുടരുന്ന കുവൈത്തിലെ ഏരിയ, ശാഖ, ദേശീയ കമ്മിറ്റി സംവിധാനത്തിൽ നിന്നും മാറി നാട്ടിലെ നിയമസഭാ നിയോജക മണ്ഡലം ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ രൂപീകരണ സംഘടന സംവിധാനത്തിലേക്ക് കുവൈത്ത് കെഎംസിസി മാറുന്നതിന്റെ ഭാഗമായി ചേലക്കര മണ്ഡലം കുവൈത്ത് കഐംസിസി കമ്മിറ്റി നിലവിൽ വന്നു.
സംസ്ഥാന മസ്ലീംലീഗ് നിയോഗിച്ച സംഘടന തെരഞ്ഞെടുപ്പ് നിരീക്ഷകൻ സംസ്ഥാന സെക്രട്ടറി സലാം സാഹിബിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലെ ജനാധിപത്യ പ്രക്രിയ തുടരുന്നതിന്റെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി അംഗങ്ങളുടെ ജനറൽ ബോഡി യോഗം അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്നു ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി മുഹമ്മദാലി പി.കെ(പ്രസിഡന്റ്), ജലീൽ മനക്കൽപാടത്ത്(ജനറൽസെക്രട്ടറി), യൂനുസ് സി.എസ്(ട്രഷറർ), മുഹമ്മദലി വി., മുഹമ്മദ് കൊറ്റുപുറം, അഷറഫ്(വൈസ് പ്രസിഡന്റുമാർ), സുബൈർ കെ.കെ., റഷീദ് വരവൂർ, റഫീഖ് തങ്ങൾ(സെക്രട്ടറിമാർ), മുഹമ്മദ് നാസർ തളി(ജില്ലാ കൗണ്‍സിലർ) എന്നവിരെ യോഗം ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി ചേലക്കര മണ്ഡലം രൂപീകരിച്ചു
10:17 PM Nov 14, 2018 | Deepika.com