കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് വലിയകത്ത് പ്രസിഡന്റായും അബാസിയ ഏരിയ ട്രഷറർ അബ്ദുൽ ലതീഫ് ജനറൽ സെക്രട്ടറിയായും അഫ്സൽ മാള ട്രഷററുമായി കമ്മിറ്റി നിലവിൽ വന്നു.
മറ്റു ഭാരവാഹികളായി ഇല്യാസ് മൗലവി, അസീസ് പാടൂർ, നൂറുദ്ദീൻ എം.എം., ഷാജഹാൻ (വൈസ് പ്രസിഡന്റുമാർ), അബ്ദുൾ നസീർ വി.എൻ, മുഹമ്മദ് റാഫി, ഇഖ്ബാൽ പി.എച്ച്, ഹമീദ് പി.എം (സെക്രട്ടറിമാർ) ഇല്യാസ് മൗലവി, അസീസ് പാടൂർ, റാഷിദ്, ഹബീബുള്ള, മുഹമ്മദലി (സ്റ്റേറ്റ് കൗണ്‍സിലർമാർ), മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന്റെ സാന്നിധ്യത്തിൽ നടന്ന പ്രഥമ തൃശൂർ ജില്ലാ കൗണ്‍സിൽ യോഗത്തിൽ ഷറഫുദ്ദീൻ കണ്ണേത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നടന്ന പൊതുപരിപാടി കുവൈത്ത് കഐംസിസി പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് വലിയകത്ത് അധ്യക്ഷനായിരുന്നു. ഷറഫുദ്ദീൻ കണ്ണേത്ത്, സിറാജ് എരഞ്ഞിക്കൽ, എം.കെ.അബ്ദുൾ റസാഖ്, അസ്ലം കുറ്റിക്കാട്ടൂർ, ഹബീബുള്ള, മുഹമ്മദലി, ജനറൽ സെക്രട്ടറി അബ്ദുൽ ലതീഫ് സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി നിലവിൽ വന്നു
10:07 PM Nov 14, 2018 | Deepika.com