അബുദാബി: സെന്റ് സ്റ്റീഫൻസ് യാക്കോബായ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 16 വെള്ളിയാഴ്ച കേരള സോഷ്യൽ സെന്ററിൽ നടത്തപ്പെടും. വൈകുന്നേരം അഞ്ചിന് പതാക ഉയർത്തലും, വിവിധതരം ഭക്ഷശാലകളുടെ ഉദ്ഘാടനവും കൊയ്ത്തുത്സവത്തോടനുബന്ധിച്ചു നടക്കപ്പെടും.
തുടർന്ന് ശിങ്കാരിമേളം ടിവി റേഡിയോ സംഗീത വിരുന്നും ഉണ്ടാകും. കൊതിയൂറുന്ന നാടൻ വിഭവങ്ങളുമായി ലേഡീസ് തട്ടുകട, നാടൻ തട്ടുകട, അമേരിക്കൻ ലേലം, വിവിധതരം നാടൻ ഭക്ഷണശാലകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, കൂടാതെ ആകർഷണങ്ങളായ സമ്മാനങ്ങളും പരിപാടിയോടനുബന്ധിച്ചു നടക്കപ്പെടും. കൊയ്ത്തുത്സവങ്ങൾക്ക് ഇടവക വികാരി ഫാ. ജിജൻ ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ കൊയ്ത്തുത്സവം
10:05 PM Nov 14, 2018 | Deepika.com