സ്റ്റാഫോർഡ് കേരള ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ക്ലബ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ കൗണ്‍സിലർ കെ.എൻ. മാത്യു അഭിനന്ദിച്ചു. കോട്ടയം ക്ലബും പൊതുജനങ്ങളും തമ്മിൽ ബന്ധിക്കുന്ന ഒരു കണ്ണിയായി മാറുന്നതിനു മനോഹരമായി വിഭാവനം ചെയ്ത ഈ വെബ്സൈറ്റിനു കഴിയട്ടെ എന്നും കെ.എൻ മാത്യു ആശംസിച്ചു.
വെബ്സൈറ്റിന്റെ സ്പോണ്സർ കോട്ടയം റെജി, ബാബു ചാക്കോ, മാത്യു ചന്നാപ്പാറ, മധു ചേരിക്കൽ, ഡോ. സി. വി. മാത്യു, കുര്യൻ ചന്നാപ്പാറ, ആൻഡ്രുസ് ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. സുകു ഫിലിപ്പ്, ഷീബാ ആൻഡ്രൂസ്, സുജ ബെന്നി, സജീവൻ ജേക്കബ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
ഗോപികാ ദേവികമാരുടെ നൃത്തവും ചടങ്ങിനെ ആകർഷകമാക്കി. ചടങ്ങുകൾക്കു ശേഷം ക്ലബാംഗങ്ങൾ പ്രത്യേക ഡിന്നറും ഒരുക്കിയിരുന്നു. വെബ് സൈറ്റ് www.kcath.com
റിപ്പോർട്ട്: പി.പി. ചെറിയാൻ