ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പത്തനംതിട്ട എംപി ആന്േറാ ആന്റണി നിർവഹിച്ചു. ചടങ്ങിൽ അലി സാബ്രിൻ (ജില്ലാ യൂത്ത് കോർഡിനേറ്റർ, ഗവ. ഓഫ് ഇൻഡ്യ), വിനീത അനിൽ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം), സജി തോമസ് (സഹൃദയ ക്രിസ്ത്യൻ ആർട്ട്സ്, കേരളാ കോർഡിനേറ്റർ), ആറ·ുള പഞ്ചായത്തിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സഹൃദയ ക്രിസ്ത്യൻ ആർട്ട്സിന്റെ നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഭവനം സാക്ഷാൽക്കരിക്കുവാൻ ഇടയായത്. സഹൃദയ ക്രിസ്ത്യൻ ആർട്ട്സ് കേരളാ കോർഡിനേറ്റർ സജി തോമസ് ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഭവനത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കുവാൻ പ്രയത്നിക്കുകയും ചെയ്തു. സഹൃദയയുടെ ഈ ഉദ്യമത്തിൽ സാന്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ അംഗങ്ങളോടും അഭ്യൂദയ കാംക്ഷികളോടും ചെയർമാൻ ലാജി തോമസ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ബെന്നി പരിമണം