കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മൂ​ന്നാം​ത​വ​ണ​യും ചാ​ന്പ്യന്മാ​ർ

08:56 PM Nov 13, 2018 | Deepika.com
റി​യാ​ദ്: സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്ക് വി​ന്നേ​ർ​സ് ക​പ്പി​നും നോ​ളെ​ജ് ട​വ​ർ റ​ണ്ണേ​ർ​സ് ക​പ്പി​നും വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചാ​ന്പ്യന്മാ​രാ​യി. ഫൈ​ന​ലി​ൽ യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​ഐ​എ​സ്ആ​ർ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ചാ​ന്പ്യന്മാരാ​യ​ത്.

യ​ഥാ​ർ​ഥ ചാ​ന്പ്യന്മാരു​ടെ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഐ​ഐ​എ​സ്ആ​ർ ക​ളി​യു​ടെ പ​ന്ത്ര​ണ്ടാം മി​നി​റ്റി​ൽ ഫൈ​സാ​നി​ലൂ​ടെ ആ​ദ്യ ഗോ​ൾ നേ​ടി. ആ​ദ്യ​ഗോ​ൾ നേ​ടി​യ​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ തീ​രും മു​ന്പേ ക​ളി​യു​ടെ പ​തി​നാ​ലാം മി​നി​റ്റി​ൽ ഇ​ഹാ​ബി​ലൂ​ടെ ഗോ​ൾ മ​ട​ക്കി യാ​ര സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ൽ പ​ത​റാ​തെ മു​ന്നേ​റി​യ ഐ​ഐ​എ​സ്ആ​ർ പ​ത്തൊ​ൻ​പ​താം മി​നി​റ്റി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി ക​ളി​യി​ൽ മു​ൻ​തൂ​ക്കം നേ​ടി. റൈ​ഹാ​ൻ ആ​യി​രു​ന്നു ഗോ​ൾ നേ​ടി​യ​ത്. ഇ​രു​പ​ത്തി നാ​ലാം മി​നി​റ്റി​ൽ ബാ​സിം ലൂ​ടെ ത​ങ്ങ​ളു​ടെ മൂ​ന്നാം ഗോ​ൾ നേ​ടി ലീ​ഡ് 31 ആ​ക്കി വ​ർ​ധി​പ്പി​ച്ചു. ഗോ​ൾ മ​ട​ക്കി ക​ളി​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള യാ​ര​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ ക​രു​ത്തു​റ്റ ഐ​ഐ​എ​സ്ആ​ർ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി ത​ക​രു​ക​യാ​യി​രു​ന്നു.

ഐ​ഐ​എ​സ്ആ​റി​ന്‍റെ ഷെ​യി​ഖ് ഫൈ​സാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ടോ​പ് സ്കോ​റ​റാ​യും അ​ഹ​മ്മ​ദ് ഹം​സ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ഫാ​മ​ക്ക പോ​ളി​ക്ലീ​നി​ക്ക് ക​പ്പ് സ​ഫാ​മ​ക്ക മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ യ​ഹി​യ സ​മ്മാ​നി​ച്ചു. റ​ണേ​ഴ്സി​നു​ള്ള നോ​ള​ജ്ട​വ​ർ ക​പ്പ് നോ​ള​ജ് ട​വ​ർ സെ​യി​ൽ​സ് കോ​ർ​ഡി​നേ​റ്റ​ർ ഐ​മാ​ൻ ഫാ​ത്തി സ​മ്മാ​നി​ച്ചു.