അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവകയിലെ കൊയ്ത്തുത്സവം നവംബർ 9 വെള്ളിയാഴ്ച വൈക്കിട്ട് 6 മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. തോമസ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
അബുദാബി അവാർഡ് ജേതാവും ഇടവകാംഗവുമായ ഡോ. ജോർജ് മാത്യു, മെഡ്യൂർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അരുണ്‍ മേനോൻ, കനേഡിയൻ സ്മാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വില്യം, ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ഇടവക ട്രസ്റ്റി ജേക്കബ് കെ. എബ്രഹാം, സെക്രട്ടറി ഫിലിപ്പ് തോമസ്, ജനറൽ കണ്‍വീനർ മോനി പി. മാത്യു എന്നിവർ ആശംസകൾ അർപിച്ചു. ഗാനമേള, ഡാൻസ്, മിമിക്സ് തുടങ്ങിയ വിവിധ കലാപരിപാടികൾ, നാടൻ തട്ടുകട, ഫുഡ് സ്റ്റാളുകൾ, ഗെയിംസ് സ്റ്റാളുകൾ എന്നിവ ആദ്യഫല പെരുനാളിന് കൊഴുപ്പേകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അൽ ഐൻ ഓർത്തഡോക്സ് ദേവാലയത്തിൽ കൊയ്ത്തുത്സവം
08:51 PM Nov 13, 2018 | Deepika.com