ഷാർജ: മാർത്തോമ്മ സഭയുടെ ദൗത്യനിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ യുഎഇയിലെ മാർത്തോമ്മ ഇടവകകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജൂബിലി സമ്മേളനം നവംബർ 14 ബുധനാഴ്ച വൈകിട്ട് 8.30 ന് ഷാർജ മാർത്തോമ്മ പള്ളിയിൽ നടക്കപ്പെടും.
സമ്മേളനം മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ അഭി. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധ്യക്ഷൻ അഭി. ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ അധ്യക്ഷം വഹിക്കും.
യുഎഇയിലെ വിവിധ മാർത്തോമ്മ ഇടവകളിലെ വൈദീകർ പരിപാടിക്ക് നേതൃത്വം നൽകുമെന്നു കോർഡിനേറ്റർമാരായ ജോബി ജോഷ്വ, പ്രമോദ് ജോർജ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 050 6983405
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മലങ്കര സഭാ താരകയുടെ ശതോത്തര രജതജൂബിലി സമ്മേളനം നവംബർ 14ന്
08:37 PM Nov 13, 2018 | Deepika.com