ലോസ് ആഞ്ചലസ്:കലിഫോർണിയയിൽ വിവിധ പ്രദേശങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. വടക്കൻ കലിഫോർണിയയിൽ 29 പേരും ദക്ഷിണ കലിഫോർണിയയില്രണ്ടു പേരും മരിച്ചു. വടക്കൻ കലിഫോർണിയയിൽ 225 പേരെ കാണാതായിട്ടുണ്ട്. ഇവരിൽ മിക്കവരും സുരക്ഷിതരാണെന്നു കരുതുന്നതായി ബുട്ട് കൗണ്ടി ഷരീഫ് പറഞ്ഞു.
വടക്കൻ കലിഫോർണിയയിലെ പാരഡൈസ് നഗരം കത്തിയമർന്നു. ഹോളിവുഡിലെ ഏതാനും പ്രമുഖർക്കും വീട് വിട്ടുപോകേണ്ടിവന്നു. കലിഫോർണിയ വലിയ ദുരന്തമാണ് നേരിടുന്നതെന്നും ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലിഫോർണിയ ഗവർണർ ജെറി ബ്രൗണ്‍ പറഞ്ഞു.
.
കലിഫോർണിയ കാട്ടുതീ: മരണം 31, കാണാതായവർ 225
11:58 PM Nov 12, 2018 | Deepika.com