സുവനീർ ഹംസ പയ്യന്നൂരിൽ നിന്ന് രക്ഷാധികാരി റഉൗഫ് മഷൂർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. കുവൈറ്റ് ചാപ്റ്റർ അടുത്ത വർഷം ആരംഭിക്കുന്ന പ്ലസ്ടു പാസ്സായി ഉപരിപഠനത്തിന് സാന്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനുള്ള ഫോം കുവൈറ്റ് ചെയർമാൻ ഷാഹിദ് സിദ്ദീഖിൽ നിന്ന് വൈസ് പ്രസിഡന്റ് ജോജി വർഗീസ് ഏറ്റുവാങ്ങികൊണ്ട് പ്രകാശനം ചെയ്തു.
ഗായകനും സംഗീതസംവിധായകനുമായ ശ്രീനാഥ് ശിവശങ്കറിന് അബ്ദുൽ ഖാലിക്കും ജലാൽ മാഗ്നക്ക് ജയകുമാറും, വിഷ്ണുവിന് അസീസ് തിക്കോടിയും മൊമെന്േറാ നൽകി. ഹബീബുള്ള മുറ്റിച്ചൂലിനും ഷെറഫ് കുഴിപ്പുറത്തിനുമുള്ള ഉപഹാരം എൻ.എ മുനീറും വിപിൻ ഗംഗാധരനും കൈമാറി. സുശാന്ത് കോരപ്പുഴയുടെ നേതൃത്വത്തിൽ വാദ്യമേളവും ഡി.കെ ഡാൻസ് വേൾഡിന്റെയും ടീം മർഹബയുടെയും നേതൃത്വത്തിൽ നടത്തിയ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകളും മനോജ് കുമാർ കാപ്പാടിന്റെ സംവിധാനത്തിൽ ഒരുക്കിയ മെഗാ ഷോ ന്ധമഴന്ധയും ശ്രീനാഥും ജലാലും വിഷ്ണുവും ചേർന്നവതരിപ്പിച്ച ഗാനമേളയും പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും കലാപ്രേമികളുടെ മനസ്സ് കീഴടക്കികൊണ്ട് കൊയിലാണ്ടി ഫെസ്റ്റ് 2018ന്റെ മാറ്റ് കൂട്ടി. സ്ത്രീകൾക്കായി നടന്ന പാചകമത്സരത്തിൽ ഷെൽമി റിജാസ് വിജയിയായി. ജനറൽ സെക്രട്ടറി ദിലീപ് അരയടത്ത് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ