റിയാദ്: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി റിയാദിലേയും പരിസരപ്രദേശങ്ങളിലേയും കാൽപന്തുകളി പ്രേമികൾക്ക് ഉത്സവമായി മാറിയ ഡബിൾ ഹോഴ്സ്കപ്പിനു വേണ്ടിയുള്ള ഒൻപതാമത് കേളി ഫുട്ബോൾ ടൂർണമെന്റിനു വെള്ളിയാഴ്ച നസ്രിയയിലെ റയൽ മഡ്രിഡ് അക്കാഡമി സ്റ്റേഡിയത്തിൽ സമാപനമായി.
പ്രതികൂലകാലാവസ്ഥയെ അവഗണിച്ചുകൊണ്ട് കേളി ഫുട്ബോളിന്റെ കലാശപോരാട്ടം കാണാനെത്തിയ കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ പാരമ്യത്തിലെത്തിച്ച മത്സരത്തിനൊടുവിൽ ഐബി ടെക് ലാന്േറണ് എഫ്സിയെ കീഴ്പ്പെടുത്തി എസിടി സോലുഷൻ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് ഡബിൾ ഹോഴ്സ് കപ്പിൽ മുത്തമിട്ടു. ഇരു ടീമുകളും തുടക്കം മുതലേ ആക്രമണത്തിൽ കേന്ദ്രീകരിച്ച മത്സരത്തിൽ ഇരു പകുതികളിലായി നേടിയ രണ്ടുഗോളിനാണ് ബ്ലാസ്റ്റേഴ്സ് എഫ്സി, ലാന്േറണ് എഫ്സിയെ തോൽപിച്ചത്.
തുല്യ ശക്തികളുടെ ആക്രമണപ്രത്യാക്രമണങ്ങളാൽ ആവേശോജ്ജ്വലമായ മത്സരത്തിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, തുടക്കം മുതലേ ആക്രമിച്ചു കളിക്കാൻ തുടങ്ങി. കളിയുടെ ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുന്നേറ്റം തടയുന്നതിനിടയിൽ ലാന്േറണ് എഫ്സി പെനാല്‍റ്റി ബോക്സിനുള്ളിൽ വച്ചു ഫൗൾ ചെയ്തതിനു റഫറി വിധിച്ച പെനാൽറ്റി കിക്ക് ക്യാപ്റ്റൻ സജാദ് അതിവിദ്ഗദ്ധമായി വലയിലെത്തിച്ചു (1:0) ആദ്യ ഗോൾ നൽകിയ ആഘാതത്തിൽ നിന്നും ഉണർന്നു കളിച്ച ലാന്േറണ് എഫ്സി ഒന്ന് രണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആഷിദ് അവ നിഷ്പ്രഭമാക്കി. വേഗതകൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും എതിരാളികളെ വെള്ളം കുടിപ്പിച്ച ദേശീയതാരം അഫ്ദൽ കളിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി രണ്ടാം ഗോൾ നേടി.
രണ്ടാംപകുതിയുടെ ഇരുപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഫൗൾ ചെയ്തതിനു ലാന്േറണ് എഫ്സിക്കു അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഫാരിസ് എടുത്ത കിക്ക് ഒരു ഫുള്ഡൈവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പർ ആഷിദ് രക്ഷപ്പെടുത്തി. കളിയിലേക്ക് തിരിച്ചുവരാൻ ലഭിച്ച അവസരം നഷ്ടമായതോടെ ലാന്േറണ് എഫ്സി ക്യാന്പിൽ മൂകത പരന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ്ആശ്വാസഗോൾ കണ്ടെത്താനുള്ള എഫ്സിയുടെ പരിശ്രമങ്ങളെ നിഷ്പ്രഭമാക്കി ഗോളുകൾക്ക് കീഴടങ്ങാതെ ടൂർണ്ണമെന്റിലെ ഗ്ലാമർ ടീം ബ്ലാസ്റ്റേഴ്സ് വാഴക്കാട് ചാന്പ്യ·ാരായി.
ഫൈൽ മത്സരത്തിലെ മികച്ച താരമായും ടൂർണ്ണമെന്റിലെ മികച്ച ഗോൾകീപ്പറായും ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്റെ ആഷിദിനെ തെരഞ്ഞെടുത്തു. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ലാന്േറണ് എഫ്സിയുട തൌഫീഖും, ടോപ്സ്കോറായി സുബൈർ(ബ്ലാസ്റ്റേഴ്സ് എഫ്.സി) തൌഫീഖ് (ലാന്േറണ്എഫ്സി) എന്നിവരെയും തെരഞ്ഞെടുത്തു. ബഷീർ തൃത്താലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഫെയര്‍പ്ലേ ടീമിനുള്ള അവാര്‍ഡിനു ഹാഫ്ലൈറ്റ് ബ്ലാസ്റ്റെഴ്സ് എഫ്.സി വാഴക്കാട് അര്‍ഹരായി.
കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ കൗണ്‍സിലർ അനിൽ നൌട്ടിയാൽ ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റ് മുഖ്യ പ്രായോജകരായ ഡബിൾ ഹോഴ്സ് സൗദി ഡിസ്ട്രിബ്യൂട്ടർ എക്സീക്യുട്ടീവ് മാനേജർ ഹസൻ അൽസഹ്റാനി, നിജിൽ തോമസ്, മിഷാരി സാദൂൻ, ഉമ്മർഖാൻ സഫാമക്ക മാർക്കറ്റിംഗ് മാനേജരായ അയ്മൻ ഫാത്തി, ശിഹാബ് കൊട്ടുകാട്, വെസ്റ്റേണ്‍ യൂണിമണി ട്രാൻസ്ഫർ പ്രതിനിധി എന്നിവരും ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വച്ചു ബഷീർ തൃത്താല കുടുംബസഹായ നിധിയിലേക്കുള്ള സംഭാവന കേളി ജീവ കാരുണ്യ കമ്മിറ്റി ചെയര്മാൻ സുരേഷ് ചന്ദ്രനിൽനിന്നും അബ്ദുള്ള വല്ലാഞ്ചിറ ഏറ്റുവാങ്ങി. സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സ്വാഗതവും സംഘാടകസമിതി കണ്‍വീനർ നൗഷാദ് കോരമത്ത് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കളി ഫുട്ബോൾ ടൂർണമെന്റ്: ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് ചാന്പ്യന്മാരായി
11:37 PM Nov 12, 2018 | Deepika.com