ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും.
പരിശുദ്ധ കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മന്ത്രി മാത്യു ടി. തോമസ് , ആന്േറാ ആന്റണി എംപി., ഗുരു രത്നം ഫാ. ടി.ജെ. ജോഷ്വ എന്നിവർ മുഖ്യാതിഥികളാകും. ഓഗസ്റ്റ് 18 ന് നടത്താനിരുന്ന പരിപാടി പ്രളയ ദുരിതത്തെ തുടർന്നാണ് മാറ്റിവച്ചത്.
ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിക്കണമെന്ന് വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം അഭ്യർത്ഥിച്ചു.
വിവരങ്ങൾക്ക് +91 99612 19908, +91 99474 53177.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കുടുംബ സംഗമം നവംബർ 22ന്
11:31 PM Nov 12, 2018 | Deepika.com