ജിദ്ദ: കേരള നദുവത്തുൽ മുജാഹിദിൻ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ’തനിമ ഒരുമ കൂട്ടായ്മ’യുടെ ഭാഗമായി സൗദിയിൽ ദ്വൈമാസ കാന്പയിൻ സംഘടിപ്പിക്കുവാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശിയ അഡ്ഹോക്ക് സമിതി റിയാദ് കൂടിയ യോഗം തിരുമാനിച്ചു. ദമാമ്മിൽ അൽ ഖോബാർ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നവംബർ 16നും, നവംബർ 22ന് റിയാദ് ദാറുല്‍ ഫുർഖാൻ ഓഡിറ്റോറിയത്തിലും ജിദ്ദയിൽ ജാമിയഴിൽ ജാലിയാത്തിന്റെ ശബാബിയ ഓഡിറ്റോറിയത്തിലും വളരെ വിപുലമായി നടത്തുവാനാണ് റിയാദിൽ കൂടിയ യോഗത്തിൽ തീരുമാനമായത്.
സമ്മേളനങ്ങൾ നാട്ടിലെയും സൗദിയിലെയും പ്രമുഖ പണ്ഡിതരെയും ഷേക്കുമാരെയും നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്നതിനും കേന്പയിൻ കാല സമയത്ത് സൗദിയിലെ വിവിധ സെന്ററുകളിൽ മത രാഷ്ട്രിയ സാമുഹ്യ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിനും തിരുമാനിച്ചു. അബുബക്കർ മേഴത്തുർ, ഹബീബ് റഹമാൻ, അജ്മൽ മദനി, കബീർ സലഫി, ജലാലുദ്ധിൻ, മുജിബ് അബ്ദുൽ ഗഫൂർ,അൻവർ, മുജിബ് തൊടികപ്പുലം തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ കുഞ്ഞഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു, ജനറൽ കണ് വിനർ അബ്ബാസ് ചെന്പൻ സ്വാഗതവും ഗൾഫ് കോഡിനേറ്റർ ഡോക്ടർ ഫാറുഖ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
തനിമ ഒരുമ കൂട്ടായ്മ കാന്പയിൻ സംഘടിപ്പിക്കും
11:24 PM Nov 12, 2018 | Deepika.com