കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ കഴിയുന്ന നാട്ടുകാലകര·ാർ ഒത്തൊരുമിക്കുന്ന കൂട്ടായ്മയാണ് പ്രവാസി നാട്ടുകലാകാര കൂട്ടം. മലയാളത്തിന്റെ മണ്ണിന്റെ മണമുള്ള പാട്ടുകൾ മണലാരണ്യത്തിലും പാടി പകരുന്ന കലാകാരന്മാരുടെ ഈ കൂട്ടായ്മ കേരളത്തിലെ നാട്ടു കലാകാരകൂട്ടത്തിനൊപ്പം, അതിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച ഈ കൂട്ടായ്മയുടെ ആദ്യത്തെ ഒത്തുചേരലും പ്രതിനിധി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച രാവിലെ 10ന് നടത്തപ്പെട്ടു.
യോഗത്തിൽ പ്രവാസി നാട്ടുകലാകാര കൂട്ടം പ്രസിഡന്റായി സന്തു സന്തോഷിനെയും ജനറൽ സെക്രട്ടറിയായി സന്ദീപ് പൊലികയേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷൈജു കനൽ ഖത്തറിനേയും ജോയിന്റ് സെക്രട്ടറിയായി രജീഷ് കരിന്തലക്കൂട്ടതത്തിനെയും ട്രഷററായി സേതു കെ.എസിനേയും കോ ഓർഡിനേറ്ററായി അരുണ് വായ്മൊഴികൂട്ടത്തെയും തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ജി.എസ്. പിള്ള പൊലികയേയും സതീഷ് ബഹ്റൈനേയും
ശ്രീകാന്ത് ചങ്ങാത്തതെയും സുധീർ ബാബു കനലിനേയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ശ്രീജിത്ത് ഫാറൂഖ്, ബഹ്റൈൻ വിനോദ് മൂപ്പൻസ് ബഹ്റൈൻ, രാഖിൽ ആരവം ബഹ്റൈൻ,
ശ്യാം സുഭദ്ര മസ്കറ്റ്, പ്രതാപൻ കൊല്ലം മസ്കറ്റ്, അജീഷ് തിരുവനന്തപുരം, മസ്കറ്റ്
വിനോദ് കനൽ, ഖത്തർ മനോജ് , സൗദി ദീപു കാസർഗോഡ്, സൗദി വിഷ്ണു, ദുബായ്
മുരുകേശ് കുമാർ കുവൈറ്റ്, ആനന്ദ് പൊലിക കുവൈറ്റ് എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാസി നാട്ടുകലാകാര കൂട്ടം ഭാരവാഹികളെ തെരഞ്ഞെടുത്തു
11:19 PM Nov 12, 2018 | Deepika.com