കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൾ ഹമീദ് മൂടാൽ പ്രസിഡന്റായും ഫഹദ് പൂങ്ങാടൻ ജനറൽ സെക്രട്ടറിയും അയ്യൂബ് പുതുപ്പറന്പ് ട്രഷററുമായി കുവൈത്ത് കെഎംസിസിമലപ്പുറം ജില്ലാ കമ്മറ്റി നിലവിൽ വന്നു. അബ്ദുൾ ഹമീദും ഫഹദും നിലവിൽ നാഷണൽ പ്രവർത്തക സമിതി അംഗങ്ങളാണ്.
മറ്റു ഭാരവാഹികളായി മുജീബ് ടി, അഷ്രഫ് പി., മുസ്തഫ ചട്ടിപ്പറന്പ്, അബ്ദുൾ ഷുകൂർ എടയാറ്റൂർ(വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഇല്യാസ് .പി., മുഹമ്മദ് റസീൻ, മുജീബ് മൂടാൽ, ഷാഫി ആലിക്കൽ (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞടുത്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്റെ സാന്നിധ്യത്തിൽ നടന്ന പ്രഥമ കോഴിക്കോട് ജില്ലാ കൗണ്‍സിൽ യോഗത്തിൽ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നടന്ന പൊതുപരിപാടി കുവൈത്ത് കഐംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലംഗം ഷറഫുദ്ദീൻ കണ്ണേത്ത്, കുവൈത്ത് കഐംസിസി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ.അബ്ദുൾ റസാഖ്, വൈസ് പ്രസിഡന്റുമാരായ അസ്ലം കുറ്റിക്കാട്ടൂർ, അജ്മൽ വേങ്ങര, ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി നിലവിൽ വന്നു
11:14 PM Nov 12, 2018 | Deepika.com