ഫിലഡൽഫിയ: എസ്എംസിസി ഫിലഡൽഫിയാ ചാപ്റ്റർ ദേശീയതലത്തിൽ നടത്തിവരുന്ന കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നവംബർ 24 ശനിയാഴ്ച 8 മുതൽ വൈകിട്ട് 6 വരെ ഫിലഡൽഫിയ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കും.
അമേരിക്കയിൽ സീറോ മലബാർ സഭയുടെ അത്മായ സംഘടനയായ സീറോ മലബാർ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) വളർച്ചക്ക് ദേശീയതലത്തിലും രൂപതാതലത്തിലും വളരെയധികം സംഭാവനകൾ നൽæകയും അതിന്റെ പ്രഥമ ഗ്രാന്റ്പേട്രൻ സ്ഥാനം ഏറെക്കാലം വഹിçകയും ചെയ്ത സീറോമലബാർസഭാ മേജർ ആർച്ചുബിഷപ്പും അത്യുന്നത കർദ്ദിനാളുമായിരുന്ന ദിവംഗതനായ മാർ വർക്കി വിതയത്തിലിന്റെ സ്മരണാർത്ഥം നടത്തുന്ന ആറാമത് ദേശീയ ബാസ്കറ്റ്ബോൾ ടൂർണമെന്റാണിത്.
1999 മുതൽ 2011 വരെ സീറോമലബാർ സഭയുടെ തലവനും പിതാവുമായിരുന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ സ്മരണാർത്ഥം എസ്എംസിസി ഫിലഡൽഫിയാ ചാപ്റ്റർ ദേശീയതലത്തിൽ ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന മൽസരത്തിനു അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി ആറിലധികം ടീമുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
എസ് എം സി സി ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറും സീറോമലബാർ ഫൊറോനാ പള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ ശനിയാഴ്ച രാവിലെ എട്ടിന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പ്ലേ ഓഫ് മൽസരങ്ങൾക്കുശേഷം നടക്കുന്ന ഫൈനലിൽ വിജയിക്കുന്ന ടീമിനു ജോസഫ് കൊട്ടുകാപ്പള്ളി സ്പോണ്സർ ചെയ്യുന്ന കർദ്ദിനാൾ വിതയത്തിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും റണ്ണർ അപ് ടീമിനു എസ്എംസിസി എവർറോളിംഗ് ട്രോഫിയും ലഭിക്കും.
ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോർജ് വി. ജോർജിന്റെ നേതൃത്വത്തിൽ എസ്എംസിസി ഭാരവാഹികളെയും ഇടവകാംഗങ്ങളെയും യുവജനങ്ങളെയും സ്പോർട്സ് സംഘാടകരെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ, മരിയൻ മദേഴ്സ്, സീറോമലബാർ യൂത്ത് എന്നിവരും ടൂർണമെന്റിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നവംബർ 24ന്
10:48 PM Nov 12, 2018 | Deepika.com