ഫീനിക്സ് : അരിസോണയിലെ ( ഫീനിക്സ് മെട്രോ സിറ്റിയിലെ ) ആദ്യത്തെ ഇന്ത്യൻ ചർച്ചായ ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് അരിസോണ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമായ ടുസോണിൽ പുതിയ ആരാധനക്ക് സീനിയർ പാസ്റ്റർ റെവ റോയി ചെറിയാൻ പ്രാർഥിച്ചു തുടക്കം കുറിച്ചു.
പാസ്റ്റർ ഡാനിയേൽ ലൂക്കോസ് ടുസോണിൽ ആരാധനക്ക് നേതൃത്വം നൽകും. ഇപ്പോൾ ചാൻഡിലെർ ഉള്ള ചർച്ചിൽ എല്ലാ ഞയറാഴ്ചകളിലും രാവിലെ 10ന് മലയാളം ആരാധനയും 11.30നു ഇംഗ്ലീഷ് ആരാധനയും നടന്നു വരുന്നു. നോർത്ത് ഫീനിക്സിൽ ഉള്ള വിശ്വാസികൾക്ക് വേണ്ടി ഗ്ലെണ്ടലിൽ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 6ന് ആരാധന നടന്നു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
(480) 390 1217 / (206) 446 1136 / (602) 373 1915
Visit: www.indiachurchaz.org
റിപ്പോർട്ട്: റോയി മണ്ണൂർ
ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് ടുസോണിലും
10:40 PM Nov 12, 2018 | Deepika.com