ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ 2019 ജനുവരി അഞ്ചിന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ഹാളിൽ നടത്തപ്പെടും. ഇതിന്റെ കോർഡിനേറ്ററായി സന്തോഷ് കുര്യനേയും കോർഡിനേറ്റേഴ്സായി ആഗ്നസ് തെങ്ങുമൂട്ടിലിനേയും ഷൈനി ഹരിദാസിനേയും തെരഞ്ഞെടുത്തു.
ക്രിസ്മസ് പുതുതവത്സരത്തിന്റഎ സന്ദേശങ്ങൾ നൽകുന്ന വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും കുടുംബസമ്മേതം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്സൻ കണ്ണൂക്കാടനും സെക്രട്ടറി ജോഷി വള്ളിക്കളവും അറിയിച്ചു.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷം ജനുവരി 5ന്
10:37 PM Nov 12, 2018 | Deepika.com