ന്യൂ ഓർലിയൻസ്: മലങ്കര ഓർത്തഡോസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദികനും ന്യൂ ഓർലിയൻസ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോൺ നിര്യാതനായി. ഇന്ന് രാവിലെ പത്തോടെയായിരുന്നു അന്ത്യം.
മാവേലിക്കര തോനക്കാട് പാലമൂട്ടിൽ കുടുംബാഗവും മലങ്കര ഓർത്തഡോസ് സഭയുടെ ഡൽഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോൻ മാർ ദിമിത്രിയോസ്മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് ഫാ. കോശി. ലില്ലി കോശിയാണ് ഭാര്യ. മക്കൾ: അഞ്ജന വർഗീസ്, അനിത കോശി. മരുമകൻ: നിമേഷ്.
സംസ്കാര മാവേലിക്കര തോനക്കാട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പിന്നീട് നടക്കും. പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ ന്യൂ ഓർലിയൻസ് ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് നിലക്കൽ ഭദ്രാസന മെത്രാപോലീത്ത അഭി.ജോഷ്വമാർ നിക്കോദീമോസ് നേതൃത്വം നൽകും.
ഹൂസ്റ്റൺ സെന്റ് തോമസ്, ഡാളസ് സെന്റ് മേരീസ് വലിയപള്ളി, ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ. കോശി പി. ജോൺ മലങ്കര ഓർത്തഡോസ് സഭയ്ക്കും സൗത്ത്-വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനും നൽകിയ സേവനങ്ങളെ സ്മരിക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.സഖറിയാ മാർ അപ്രേം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ.എം. ഓ.ജോൺ, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദിക സംഘത്തിന് വേണ്ടി സെക്രട്ടറി ഫാ.പി. സി ജോർജ്ജ് എന്നിവർ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാത്യു തോമസ് (രവി) : (504) 220-6686.
ഫാ. കോശി പി. ജോൺ ന്യൂ ഓർലിയൻസിൽ നിര്യാതനായി
09:48 AM Nov 12, 2018 | Deepika.com