ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

07:08 PM Nov 07, 2018 | Deepika.com
കുവൈത്ത് : ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ്, യൂണിമണി എക്സ്ചേഞ്ച് എന്നിവരുടെ സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഖൈത്താൻ ബ്ലോക്ക് 5-ലെ അൽ അബ്ര ക്ലീനിംഗ് തൊഴിലാളി ക്യാമ്പിലെ വനിതകൾക്കായി നവംബർ 2 ന് സംഘടിപ്പിച്ച ക്യാന്പിൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള 250 ഓളം വനിതകൾ പങ്കെടുത്തു. കുവൈറ്റ് കാൻസർ കൺട്രോൾ സെന്‍ററിലെ ഡോ. സുസോവന സുജിത് നായർ ഇന്ത്യൻ ഡോക്ടർസ് ഫോറത്തെ പ്രതിനിധീകരിച്ച് ക്യാമ്പ് നയിച്ചു. ഇവന്‍റ് കോഓർഡിനേറ്ററും ഐഎ സി സി അംഗവും അശരണർക്കിടയിലെ സാമൂഹ്യപ്രവർത്തകയുമായ ഷൈനി ഫ്രാങ്ക് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ലോക കേരളസഭാംഗവും ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റുമായ ബാബു ഫ്രാൻസീസ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു മൊമെന്‍റോ നൽി മെഡിക്കൽ ടീമിനെ ആദരിച്ചു. യൂണിമണി എക്സ്ചേഞ്ചിനെ പ്രതിനിധീകരിച്ച ലക്ഷ്മി ആസംസകൾ നേർന്നു സംസാരിച്ചു.