കുവൈത്ത് സിറ്റി : ലോക കേരള സഭാംഗങ്ങളുടെയും നോർക്കയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നവകേരള നിർമ്മിതിക്കായുള്ള ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എൽകഐസ് ഭാരവാഹികൾ അറിയിച്ചു.
നാളിതുവരെ നടന്ന പ്രവർത്തനങ്ങൾ കുവൈത്ത് മലയാളി സമൂഹവുമായി പങ്കുവയ്ക്കുവാനായി നവംബർ 9 ന് സമ്മേളനം പങ്കെടുപ്പിക്കുന്നു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വൈകിട്ട് 5:30 നാണ് സമ്മേളനം ആരംഭിക്കുന്നത്. നോർക്ക ഡയറക്ടർ ബോർഡ് അംഗം പദ്മശ്രീ ഡോ : രവി പിള്ള പങ്കെടുക്കുന്ന സമ്മേളനത്തിൽ കുവൈത്തിൽ നിന്നും സമാഹരിച്ച തുകയും ലിസ്റ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം ഏറ്റുവാങ്ങും.
മഹാ ദുരുന്തത്തിൽ തകർന്ന കേരളത്തെ നവ കേരളമാക്കി തീർക്കാനുള്ള തീരുമാനം അനുസരിച്ചു ഒക്ടോബർ മൂന്നാം വാരം വ്യവസായ മന്ത്രി ഇ.പി ജയരാജൻറെയും സർക്കാർ സെക്രട്ടറിയുടെയും സന്ദർശനം കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സമ്മേളനം അനിവാര്യമായതെന്ന് എല്കെഎസ് ഭാരവാഹികൾ അറിയിച്ചു.
മലയാളികൾക്കൊപ്പം സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും തൊഴിലാളികളും നവകേരള നിർമ്മിതിക്കായുള്ള സംഭാവനകളും സാലറി ചാലഞ്ചിനും സമ്മേളനം വേദിയാകും. കൂടുതൽ വിവരങ്ങൾക്ക് 69305747, 972 55101, 66059867, 97579814, 51111 541, 97894964, 66656642 ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
നവകേരള നിർമ്മിതി സമ്മേളനം നവംബർ 9 ന്
03:18 AM Nov 07, 2018 | Deepika.com