റിയാദ്: സഫാ മക്ക പോളിക്ളിനിക്ക് വിന്നേർസ് കപ്പിനും, നോളേജ് ടവർ റണ്ണേർസ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ യാര ഇന്റർനാഷണൽ സ്കൂൾ റിയാദും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദും ഫൈനലിൽ പ്രവേശിച്ചു.
നസ്രിയ റയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ മത്സരങ്ങളിൽ ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യാര ഇന്റർനാഷണൽ സ്കൂൾ വിജയിച്ചത്. കളിയുടെ മുപ്പത്തൊൻപതാം മിനിറ്റിൽ ജെറാൾഡാണ് യാരയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. മലാസ് ഏരിയാ കമ്മിറ്റി അംഗങ്ങളായ നാസർ, സുനിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ന്യൂമിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ റിയാദിനെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാന്പ്യൻ·ാരായ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് വിജയിച്ചത്. ഐ.ഐ.എസ്.ആറിനു വേണ്ടി റെഹാൻ മൂന്നു ഗോളും, അയ്മൻ, മുഷിത്, ഫൈസാൻ, അബ്ദുള്ള എന്നിവർ ഓരോ ഗോൾ വീതവും നേടി.
ന്യൂസനയ എരിയാകമ്മിറ്റി അംഗം കൃഷ്ണകുമാർ, കെ.എഫ്.ടി 2018 സംഘാടകസമിതി അംഗം സുരേഷ് കൂവോട് എന്നിവർ കളിക്കാരെ പരിജയപ്പെട്ടു. ഫൈനൽ മത്സരം നവംബർ 9 വെള്ളിയാഴ്ച വൈകിട്ട് 3:30 ന്സ്രിയയിലെ റയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കും.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കേളി ഫുട്ബോൾ ടൂർണമെന്റ്: യാര ഇന്റർനാഷണലും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളും ഫൈനലിൽ
03:13 AM Nov 07, 2018 | Deepika.com