ജിദ്ദ : ലിഫ്റ്റ് കണ്‍വെയർ തകർന്നു വീണു മലയാളി മരിച്ചു. മലപ്പുറം പുത്തനത്താണി ക·നം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് മരണപ്പെട്ടത്. ഹാരിസ് ജോലി സ്ഥലത്ത് സാധനങ്ങൾ മാറ്റാനുപോയിക്കുന്ന ലിഫ്റ്റ് കണ്‍വയർ കേടുപാടുകൾ തീർക്കുന്നിടയിൽ മുകളിൽനിന്ന് ലിഫ്റ്റ് കണ്‍വയർ തകർന്ന് ദേഹത്ത് വീണാണ് അപകടമുണ്ടായത്.
ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള സണ്‍ടോപ്പ് കന്പനി ജീവനക്കാരനായിരുന്നു. ഭാര്യ: രഹ്ന, ഒന്നരവസുള്ള മകൾ ഹയര ഹാരിസ്. ബാപ്പ: സാദിഖലി. ഒൻപതു വർഷമായി സൗദിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ദമ്മാമിലുള്ള സഹോദരിയും ഭർത്താവും ജിദ്ദയിലെത്തിയാൽ മൃതദേഹം ഇവിടെ തന്നെ മറവു ചെയ്യുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
ലിഫ്റ്റ് കണ്‍വെയർ തകർന്നു വീണു മലയാളി മരിച്ചു
03:13 AM Nov 07, 2018 | Deepika.com