ഷാർജ : ലോകോത്തര ഭാഷകളിൽ മുൻപന്തിയിലുള്ള അറബി ഭാഷ പഠനം വിദ്യാർഥികൾക്കും തുടക്കക്കാർക്കും അനായസമാക്കുന്നതിനുള്ള എത് ശ്രമവും ശ്ലാഘനീയമാണെന്ന് പ്രമുഖ ഗ്രന്ഥകാരനും ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. മുപ്പത്തി ഏഴാമത് ഷാർജ അന്താരാഷ്ടട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പിക്ടോറിയൽ ഡിക്ഷണറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബി ഭാഷയും സംസ്കാരവും ലോകത്ത് സാധിച്ചെടുത്ത വിപ്ലവം മഹത്തരമാണ്. ഏത് കാലത്തും അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വർധിച്ചു വരുന്നു എന്നത് ആ ഭാഷയുടെ മികവാണ് അടയാളപ്പെടുത്തുന്നത്. പിക്ടോറിയൽ ഡിക്ഷണറി ഇമേജുകളിലൂടെ വിദ്യാർഥികളുടെയും പഠിതാക്കളുടെയും മനസിൽ ഭാഷപഠനം അനായസമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദു ശിവപുരം പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഇസ്മയീൽ മേലടി, ലിപി അക്ബർ, ഷാജി ഹനീഫ, ശ്യാം ചന്ദ്രപ്രകാശ് സംസാരിച്ചു. ലോക ചരിത്രത്തിൽ തന്നെ ആദ്യ സംരംഭമെന്ന് വിശേിപ്പിക്കാവുന്ന അറബിക് ഇംഗ്ലീഷ് പിക്ടോറിയൽ ഡിക്ഷണറി മുഖ്യമായും സ്കൂൾ വിദ്യാർഥികളെയാണ് ലക്ഷ്യം വയ്ക്കുതെങ്കിലും ഏതൊരു ഭാഷാ പ്രേമിക്കും പഠനം അനായാസമാക്കുവാൻ സഹായകമാകുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുത്െ മറുപടി പ്രസംഗത്തിൽ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മാസ്റ്ററിന്റെ പ്രകാശനം ശ്യാം ചന്ദ്രപ്രകാശിന് നൽകി ഇസ്മയിൽ മേലടി നിർവഹിച്ചു. ബഷീർ തിക്കോടി സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി ബുക്സാണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. എക്സിബിഷൻ സെന്ററിലെ ഏഴാമത് ഹാളിലെ സ്റ്റാൾ ZB 20ൽ പുസ്തകം ലഭിക്കുന്നതാണ്.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
അറബി ഭാഷ ലളിതമാക്കാനുള്ള ശ്രമം ശ്ലാഘനീയം: ശൈഖ് മുഹമ്മദ് കാരക്കുന്ന്
03:11 AM Nov 07, 2018 | Deepika.com