ജിദ്ദ : ജിദ്ദയിലെ വ്യക്തി വികസന പരിശീലന രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ ന്ധലീഡ്സ് ജിദ്ദന്ധ എക്സിക്യൂട്ടീവ് മെന്പർ കൂടിയായ ഹമീദ് വാഴക്കാടിന് യാത്രയയപ്പു നൽകി. ജിദ്ദ ഇന്പാല ഗാർഡനിൽ ചേർന്ന പരിപാടിയിൽ പ്രൊഫ. ഇസ്മായിൽ മരിതേരി അധ്യക്ഷം വഹിച്ചു. കെ.എം.എ ലത്തീഫ് ഖുർആൻ പാരായണം നടത്തി. എഞ്ചിനീയർ എം.എം. ഇർഷാദ്, കുഞ്ഞി പട്ടാന്പി, നാസർ ആര്യാടൻ, സലാം കരുമാരോട്ട്, ഷമീം രാമനാട്ടുകര, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ലീഡ്സിന്റെ പ്രവർത്തന മേഖലയിൽ നിന്നും ജീവിതത്തിൽ ഒരു പാട് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടന്നും വരും കാലങ്ങളിൽ ഏറെ ഉപകാരപ്പെടും എന്നും ലീഡ്സിന്റെ പ്രവർത്തന മേഖല കേരളത്തിലും വ്യാപകമാക്കാൻ വേണ്ടത് ചെയ്യുമെന്നും മറുപടി പ്രസംഗത്തിൽ ഹമീദ് വാഴക്കാട് ഉറപ്പു നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
ലീഡ്സ് ജിദ്ദ യാത്രയയപ്പു നൽകി
03:10 AM Nov 07, 2018 | Deepika.com