അജ് വ സുബൈര്‍ മൗലവി അനുസ്മരണ സദസ് സംഘടിപ്പിച്ചു

11:50 PM Oct 23, 2018 | Deepika.com
ജിദ്ദ: മതപണ്ഡിതനും അജ് വ ജിദ്ദ വൈസ് പ്രസിഡന്‍റും ജിദ്ദയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സുബൈര്‍ മൗലവി മരണപ്പെട്ട് ഒരു വര്‍ഷം തികഞ്ഞതിനോടനുബന്ധിച്ച് അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ ) ജിദ്ദ കമ്മിറ്റി ശറഫിയ്യ അല്‍ ഫജര്‍ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തില്‍ സുബൈര്‍ മൗലവി അനുസ്മരണ സദസ് സംഘടിപ്പിച്ചു.

അജ് വ ജിദ്ദ ഘടകം പ്രസിഡന്‍റ് വിജാസ് ഫൈസി ചിതറ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഹജ്ജ് വോളന്‍റിയര്‍ സേവനമെന്നും ഈ രംഗത്ത് സുബൈര്‍ മൗലവിയും കുടുംബവും കാഴ്ച വെച്ചിരുന്നത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നുവെന്നും, അദ്ദേഹം മരണത്തിന് തൊട്ടുമുമ്പ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം ലോകത്ത് ഏറ്റവും അധികം പീഢനം അനുഭവിക്കുന്ന റോഹിംഗ്യന്‍ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നവെന്നുവെന്നും സദസ് ഉല്‍ഘാടനം ചെയ്ത ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം ജനറല്‍ കണ്‍വീനര്‍ നസീര്‍ വാവാകുഞ്ഞ് പറഞ്ഞു.

അജ് വ ജിദ്ദ ഉപദേശക സമിതി ചെയര്‍മാന്‍ ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രധിനിധികളായ ഷാനവാസ് വണ്ടൂര്‍ (ഐഡിസി), അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം (പിസിഎഫ്) സലാം പോരുവഴി (സാമൂഹ്യ പ്രവര്‍ത്തകന്‍), മുഹമ്മദ് റഫീഖ് കര്‍ണാടക (ജെഎന്‍എച്ച്), ഇസ്മായില്‍ ത്വാഹ (ജമാഅത്ത് ഫെഡറേഷന്‍), അബ്ദുള്ളാഹ് മൗലവി കൊല്ലം എന്നിവര്‍ സംസാരിച്ചു.

സുബൈര്‍ മൗലവി മാധ്യമ ശ്രദ്ധയും മറ്റുള്ളവരുടെ മുമ്പില്‍ പേരും പ്രശസ്തിയും ആഗ്രഹിക്കാതെ നിരവധി ഉറൂബ് കേസുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

തുടര്‍ന്ന് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ വോളന്‍റിയർ സേവനത്തിനു പോയ പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ക്യാപ്റ്റന്‍ ശിഹാബുദ്ദീന്‍ കുഞ്ഞ് കൊടുകാടി നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗവും ട്രഷറര്‍ ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് റശീദ് ഓയൂര്‍, അബ്ദുല്‍ ലത്തീഫ് കറ്റാനം, ശഫീഖ് കാപ്പില്‍, നൗഷാദ് ഓച്ചിറ, നാസര്‍ ചിങ്ങോലി, ഉമര്‍ മേലാറ്റൂര്‍, ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍, ജാഫര്‍ മുല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ