എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു

11:42 PM Oct 23, 2018 | Deepika.com
സാൽമിയ (കുവൈത്ത്) : റിസാല സ്റ്റഡി സർക്കിൾ കുവൈത്ത് സിറ്റി സെൻട്രൽ നടത്തുന്ന സ്റ്റുഡൻസ് കോണ്‍ഫറൻസിന്‍റെ മുന്നോടിയായി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച എലൈറ്റ് മീറ്റ് ഐസിഎഫ് നാഷനൽ ഉപാധ്യക്ഷൻ അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു.

നാഷനൽ ടെക്നോളജി എന്‍റർപ്രൈസ് കന്പനി സീനിയർ മാനേജർ റഫീഖ് കൊച്ചനൂർ മോഡേണ്‍ പാരന്‍റിംഗ്’ എന്ന വിഷയത്തിൽ പ്രസന്‍റേഷൻ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിൽ രക്ഷിതാക്കൾ പ്രവാസി വിദ്യാർഥികളെക്കുറിച്ചുള്ള തങ്ങളുടെ ആശകളും ആശങ്കകളും പങ്കുവച്ചു.

ഐ സി എഫ് നാഷണൽ കമ്മിററി അംഗം മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. മമ്മു മുസ് ലിയാർ, സമീർ മുസ് ലിയാർ, മുഹമ്മദ് ബാദുഷ മുട്ടന്നൂർ, നിസാർ ചെന്പുകടവ്, ഷഹദ് മൂസ, വഹീബ് കെ സി റോഡ് തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ 26 ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (സീനിയർ) സ്റ്റുഡൻസ് കോണ്‍ഫറൻസ് നടക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ