മുസഫ മാർത്തോമ്മാ ഇടവകയിൽ സ്തനാർബുദ ബോധവൽകരണം

11:28 PM Oct 23, 2018 | Deepika.com
അബുദാബി : മാർത്തോമ്മാ ഇടവകയിലെ സിസിസി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ ഓങ്കോളജി വിഭാഗത്തിന്‍റെ സഹകരണത്തോടെ 20 വയസു കഴിഞ്ഞ സ്ത്രീകൾക്കായി സ്തനാർബുദ ബോധവൽകരണ ക്‌ളാസുകളും , സ്വയ നിർണയ പരിശീലനവും നടത്തുന്നു.

ഒക്ടോബർ 27 ന് (ശനി) രാവിലെ 10 മുതൽ മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിലെ സെന്‍റ് ആൻഡ്രൂസ് ഹാളിലാണ് പരിപാടി.

വിവരങ്ങൾക്ക് 050 5802848 .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള