ട്രാസ്‌ക് കളിക്കളം ഏകദിന ക്യാമ്പ്

12:20 AM Oct 23, 2018 | Deepika.com
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്‍റെ കളിക്കളം കൂട്ടുകാർക്കായി വനിതാവേദിയുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 20 നു മെഹ്ബൂലയിലെ സ്കൈ വേയ്സ് പാർട്ടി ഹാളിൽ നടന്ന ക്യാന്പിൽ ട്രാസ്‌ക് വൈസ് പ്രസിഡന്‍റ് ഹേമചന്ദ്രൻ മച്ചാട് അധ്യക്ഷത വഹിച്ചു. ട്രാസ്‌ക് വനിതാവേദി ജനറൽ കൺവീനർ ഷൈനി ഫ്രാങ്ക് സ്വാഗതം ആശംസിച്ചു. ട്രാസ്‌ക് ജനറൽ സെക്രട്ടറിമനോജ് കുരുംബയിൽ, കളിക്കളം കൺവീനർ മാസ്റ്റർ ജോയൽ ജോസഫ് , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്‍റെ സുഹൃത്തുക്കളും വിവിധ വിഷയങ്ങളിൽ പ്രമുഖരുമായ ഹാഷിക് മുഹമ്മദ് (പേഴ്സണാലിറ്റി ഡെവലപ്മെന്‍റ്), ടോണി ഗോൺസ്ലാവ്സ് (ബേസിക് ഓഫ് മ്യൂസിക്), ഷെമീജ് കുമാർ കെ.കെ (തിയേറ്റർ ബേസിക് ), ജയകുമാർ (ക്ലാസിക്കൽ മ്യൂസിക് ) മിസ്.അന്ന (ആർട് & ക്രാഫ്റ്റ്) ഛായ താക്കർ (സാലഡ് മേക്കിംഗ് ആൻഡ് ഫ്രൂട്ട് കാർവിംഗ്) സിൻ നിഷാദ് ( സുമ്പ ഡാൻസ് & ബോളിവുഡ്) എന്നിവർ ഏകദിന ക്യാമ്പിന് നേതൃത്വം നൽകി.

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്‍റെ വിവിധ ഏരിയ കളിൽനിന്നു 7 വയസു മുതൽ 15 വയസുവരെയുള്ള 150 ഓളം കുട്ടികൾ പങ്കെടുത്തു. പരിപാടിക്ക് നേതൃത്വം നൽകിയ വിശിഷ്ട അതിഥികൾക്കും പങ്കെടുത്ത കുട്ടികൾക്കും അസോസിയേഷൻ ഭാരവാഹികൾക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ച അസോസിയേഷൻ മുൻ ഭാരവാഹികൾക്കും ട്രാസ്‌ക് വനിതാവേദി ഭാരവാഹികൾക്കും സ്കൈവേസ് പാർട്ടി ഹാൾ (മഹ്ബൂല) അധികൃതർക്കും വനിതാവേദി ജനറൽ സെക്രട്ടറി റിനി ഷിജു നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ