റിയാദ്: ഡബിള്‍ ഹോഴ്സ് കപ്പിനുവേണ്ടിയുള്ള ഒന്‍പതാമത് കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ആറാമത്തെ ആഴ്ച്ചയിലെ മത്സരത്തില്‍ല്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരള എഫ്സിക്ക് ജയം. നസ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് റെയിന്‍ബോ സോക്കര്‍ എഫ്സിയെയാണ് റിയല്‍ കേരള പരാജയപ്പെടുത്തിയത്.
കളിയുടെ 14ആം മിനുട്ടില്‍ അബ്ദുല്‍ നാസറും 35 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ആഫ്സയും, 45ആം മിനുട്ടില്‍ അബൂബക്കറും റിയാല്‍ കേരളയ്ക്ക് വേണ്ടി ഗോളുകള്‍ നേടി. മഹാ ഫാഷന്‍ മാന്‍ ഓഫ് ദി മാച്ചായി റിയല്‍ കേരള എഫ്സിയുടെ അഫ്സ തെരഞ്ഞെടുത്തു. കേളി കേന്ദ്ര ജോ:ട്രഷറര്‍ വര്‍ഗീസ്, കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരന്, ചന്ദ്രന് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
റോയല്‍ സോക്കര്‍ ഐഎഫ്എഫ് എഫ്സി സുലൈ എഫ്സി മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. കളിയുടെ നാലാം മിനുട്ടില്‍ മുഹമ്മദ് മുനാവറിന്റെ മനോഹരമായ ഒരു ഗോളിലൂടെ മുന്നിലെത്തിയെങ്കിലും കളിയുടെ 13-ാം മിനുട്ടില്‍ ഷംസീറിലൂടെ സുലൈ എഫ്സി ഗോള്‍ മടക്കി. മത്സരം 1:1 സമനിലയിലാക്കി. മാന്‍ ഓഫ് ദി മാച്ചായി സുലൈ എഫ്.സിയുടെ ഷംസീര്‍ തെരഞ്ഞെടുത്തു. കേളി കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് രാജ്, കേന്ദ്ര സ്പോര്‍ട്സ് കമ്മിറ്റി അംഗം ഫക്രുദ്ദീന്‍, കേന്ദ്ര സൈബര്‍ വിംഗ് കണ്‍വീനര്‍ മഹേഷ് കോടിയത്ത് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
ഒക്ടോബര്‍ 26 ന് (വെള്ളി) നടക്കുന്ന ഏഴാംവാര മത്സരത്തിൽ ഇസിയു വേള്‍ഡ് വൈഡ് യുണൈറ്റഡ് എഫ്സി ഐ ബി.ടെക് ലാന്റേണ്‍ എഫ്സിയുമായും ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എസിടി സോലുഷന് ഹാഫ്ലൈറ്റ് ബ്ലാസ്റ്റെഴ്സ് എഫ്സി വാഴക്കാടുമായും മായും ഏറ്റുമുട്ടും.
ഡബിള്‍ ഹോഴ്സ് കപ്പ് കേളി ഫുട്ബോള്‍ ടൂർണമെന്റ്: മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരള എഫ്സിക്ക് ജയം
09:41 PM Oct 22, 2018 | Deepika.com