സുനന്ദ കെയ്ൻ അമേരിക്കൻ കോളജ് ഓഫ് ഗ്യാസ്ട്രൊ എൻട്രോളജി പ്രസിഡന്‍റ്

09:02 PM Oct 22, 2018 | Deepika.com
റോച്ചസ്റ്റർ (മിനിസോട്ട): അമേരിക്കൻ കോളജ് ഓഫ് ഗ്യാസ്ട്രൊ എൻട്രോളജി പ്രസിഡന്‍റായി ഇന്ത്യൻ വംശജ ഡോ. സുനന്ദ കെയ്ൻ തെരഞ്ഞെടുക്കപ്പെട്ടു. ഫിലഡൽഫിയയിൽ നടന്ന എസിജി കോൺഫറൻസിലാണ് നിയമനം.

റോച്ചർസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയോ ക്ലിനിക്ക് ഗാസ്ട്രോ എൻട്രോളജി വിഭാഗം അധ്യക്ഷയാണ് ഡോ. സുനന്ദ.ഇല്ലിനോയ് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും ഷിക്കാഗോ റഷ് യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ ബിരുദവും പ്രസ്ബിറ്റീരിയൻ സെന്‍റ് ലൂക് മെഡിക്കൽ സെന്‍ററിൽ നിന്നും ഫെല്ലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. റോച്ചസ്റ്ററിലെ അറിയപ്പെടുന്ന ഡോക്ടറായ സുനന്ദയെ തേടി നിരവധി അവാർഡുകളും വന്നിട്ടുണ്ട്.

പുതിയ പദവി മെഡിക്കൽ രംഗത്തെ വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മുൻഗണന നൽകുമെന്ന് ഡോ. സുനന്ദ പറഞ്ഞു.