അബ്ദുല്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ കിഴക്കന്‍ പ്രവിശ്യയില്‍ അനുശോചനം

05:16 PM Oct 21, 2018 | Deepika.com
അല്‍കോബാര്‍: മഞ്ചേശ്വരത്തെ നിയമസഭാ സാമാജികനും ഉത്തരകേരളത്തിലെ രാഷ്ട്രീയ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി പി അബ്ദുറസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കാസര്‍കോടിന് ജനകീയ മുഖമാണ് ആകസ്മിക വേര്‍പാടിലൂടെ നഷ്ടമായതെന്നു അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റി നേതാക്കള്‍ അനുശോചിച്ചു. ഉത്തരകേരളത്തിന്റെ പ്രിയ റദ്ദുച്ചയായ അബ്ദുറസാഖ് എംഎല്‍എയുടെ വേര്‍പാടില്‍ കെഎംസിസി കണ്ണൂര്‍, എറണാകുളം ജില്ലാ കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.

എന്നും സാധാരണക്കാരോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകനെയാണ് കാസര്‍കോട്ടെ ഐക്യമുന്നണിക്ക് നഷ്ടമായതെന്ന് പ്രവിശ്യയിലെ മുതിര്‍ന്ന നേതാവ് സുലൈമാന്‍ കൂലേരി കാസര്‍കോട് ജില്ലാ കെഎംസിസിക്ക് വേണ്ടി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം