ആംഹെഴ്സ്റ്റ് (ന്യൂയോർക്ക്) : ഇന്ത്യയിൽനിന്നും അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ ബാലനെ കാണാതായതായി പരാതി ലഭിച്ചു. ഇന്ത്യൻ സംഘത്തിലെ ഗുർസേവക് സിംഗ് എന്ന പതിനാലുകാരനെയാണ് കാണാതായതായി പരാതി ലഭിച്ചതെന്ന് ആംഹെഴ്സ്റ്റ് പോലീസ് അറിയിച്ചു.
കുട്ടിയെ അവസാനമായി കണ്ടത് ഒക്ടോബർ 17ന് ബഫല്ലൊയിലാണെന്ന് പോലീസ് പറഞ്ഞു. രാത്രി ഒന്പതിന് കാണാതായ കുട്ടിയെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ടർബന് ധരിച്ചിരുന്ന ബാലന് അഞ്ചടി ആറിഞ്ച് ഉയരവും 140 പൗണ്ടോളം തൂക്കവുമുണ്ടെന്നു പോലീസ് പറയുന്നു. കുട്ടിയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആംഹെഴ്സ്റ്റ് പോലീസിനെ 716 689 1311 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ ബാലനെ കാണാതായതായി പരാതി
05:36 PM Oct 20, 2018 | Deepika.com