ദോഹ : ടാലന്റ് പബ്ലിക് സ്കൂളില്‍ ലോക ഭക്ഷ്യദിനവും ദാരിദ്ര നിര്‍മാർജന ദിനവും സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ സന്ദേശ പ്രധാനമായ പ്ലക്കാര്‍ഡുകളുമായി അണിനിരന്ന വിദ്യാര്‍ഥികള്‍ ഭക്ഷ്യദിനത്തിന്റെ പ്രധാന്യം അടയാളപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ബോദിപ്പിച്ചു. ജൈവകൃഷി, ഹെല്‍ത്തി ഫുഡ് എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനം ഭക്ഷ്യദിനത്തിന് മാറ്റു കൂട്ടി. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
സ്കൂളിന് നേതൃത്വം നല്കുന്ന നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, മാനേജര്‍ യാസര്‍ കരുവാട്ടില്‍, സ്കൂള്‍ കോഓര്ഡിനേറ്ററര് എസ്. എം. അബ്ദുള്ള, മോണിംഗ് മദ്രസ പ്രധാനാധ്യാപകന് കെ. ജാബിര്‍, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ ഫര്‍സാന തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.
ടാലന്റ് പബ്ലിക് സ്കൂളില്‍ ലോക ഭക്ഷ്യദിനവും ദാരിദ്ര നിര്‍മാർജന ദിനവും
04:22 PM Oct 20, 2018 | Deepika.com