മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റി സെക്രട്ടറിയും ഗുദൈബിയ ഏരിയ സെക്രട്ടറിയുമായ അഷ്റഫ് കാട്ടിൽ പീടികയുടെ പിതാവ് തൊണ്ടിയിൽ പക്കർ കുട്ടി ഹാജി(78)കോഴിക്കോട് നിര്യാതയായി. ദീർഘനാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം കാട്ടിൽപീടികയിലെ ചീനിച്ചേരി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
പരേതന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ, കെഎംസിസി, എസ്കഐസ്എസ്എഫ് ഭാരവാഹികൾ, ബഹ്റൈൻ കെഎംസിസി സംസ്ഥാനകമ്മറ്റിയും കോഴിക്കോട് ജില്ലാകമ്മറ്റിയും കൊയിലാണ്ടി മണ്ഡലം കമ്മറ്റിയും അനുശോചനമറിയിച്ചു. സമസ്ത ബഹ്റൈന്റെ കീഴിൽ കഴിഞ്ഞ ദിവസം മയ്യിത്ത് നിസ്കാരവും പ്രാർഥനയും നടന്നു. പരേതനുവേണ്ടി എല്ലാ ഏരിയകളിലും പ്രത്യേക പ്രാർത്ഥനയും മയ്യിത്ത് നിസ്കാരവും നടത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഗുദൈബിയ ഏരിയയുടെ കീഴിൽ പരേതനുവേണ്ടി ഖത്ത്മുൽഖുർആൻ സദസ്, പ്രാർഥന, മയ്യിത്ത് നിസ്കാരം എന്നിവ നടന്നു.
അഷ്റഫ് കാട്ടിൽപീടികയുടെ പിതാവിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ കെഎംസിസി അനുശോചിച്ചു
10:15 PM Oct 19, 2018 | Deepika.com