റിയാദ്: റിയാദിലെ മലയാളി കൂട്ടായ്മകളുടെ പൊതുവേദിയായ എൻആർകെ വെൽഫെയർ ഫോറം ജനറൽ കണ്‍വീനറായി നൗഷാദ് കോർമത്തും ട്രഷററായി അഡ്വ അനീർ ബാബുവും ചുമതലയേറ്റു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ ബാലചന്ദ്രൻ നായരുടെയും സമദ് കൊടിഞ്ഞിയുടെയും ഒഴിവിലേക്കാണ് കഴിഞ്ഞ ദിവസം ചേർന്ന എൻആർകെ നിർവാഹക സമിതി യോഗതീരുമാനപ്രകാരം കേളി കലാസാംസ്കാരിക വേദിയുടെ പ്രതിനിധിയായി നൗഷാദ് കോർമത്തും കഐംസിസിയുടെ പ്രതിനിധിയായി അഡ്വ അനീർ ബാബുവും ചുമതലയേറ്റതെന്ന് എൻആർകെ ചെയർമാൻ അഷ്റഫ് വടക്കേവിള അറിയിച്ചു. കെഎംസിസിയുടെ അക്ബർ വെങ്ങാടിനെ നിർവാഹകസമിതി അംഗമാക്കികൊണ്ടുള്ള തീരുമാനവും യോഗം അംഗീകരിച്ചു.
കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എംആർകെ രൂപീകരിച്ച ജനകീയ സമിതി 61 ലക്ഷം രൂപ സമാഹരിച്ചു മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയ പ്രവർത്തനത്തെ നിർവാഹകസമിതി യോഗം അഭിനന്ദിച്ചു. ജനകീയ സമിതി ചെയർമാൻ നാസർ കാരന്തൂരും സഹഭാരവാഹികളും പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയതെന്നും യോഗം വിലയിരുത്തി.
എൻആർകെ വെൽഫെയർ ഫോറം ജനറൽ കണ്‍വീനറും ട്രഷററും ചുമതലയേറ്റു
10:07 PM Oct 19, 2018 | Deepika.com