ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019 പ്ലാനിംഗ് കമ്മിറ്റി മീറ്റിംഗ് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഭദ്രാസനാധ്യക്ഷന്‍ സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 14-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു.
ഇടവക വികാരി ഫാ. രാജു വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളെ പരിചയപ്പെടുത്തുകയും അവരുടെ ചുമതലകള്‍ വിശദീകരിക്കുകയും ചെയ്തു.
2019 -ലെ കോണ്‍ഫറന്‍സ് ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്നു ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു. കോണ്‍ഫറന്‍സിന്റെ ആദ്യ രജിസ്ട്രേഷന് കിക്കോഫ് ഒക്ടോബര്‍ ഒക്ടോബര്‍ 28-നു സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഇടവകയില്‍ സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കും.
ട്രഷറര്‍ മാത്യു വര്‍ഗീസ് 2018-ലെ വരവു ചെലവു കണക്കുകളും 2019-ലെ ബജറ്റും അവതരിപ്പിച്ചു. കൂടാതെ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു വര്‍ഗീസ് (631 891 8184).
റിപ്പോര്‍ട്ട്: രാജന് വാഴപ്പള്ളില്‍
ഫാമിലി കോണ്‍ഫറന്‍സ് 2019, ജൂലൈ 17 മുതല്‍ 20 വരെ വീണ്ടും കലഹാരിയില്‍
12:17 PM Oct 18, 2018 | Deepika.com