റിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് മലാസ് ടീം വിജയിച്ചു

12:11 PM Oct 18, 2018 | Deepika.com
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലാസ് ടീം ജേതാക്കളായി.അഡൈ്വസറി അംഗം പൈലി ആന്റണി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വാശിയേറിയ ആദ്യ മത്സരങ്ങളില്‍ മലാസ് ഹാര ടീമിനെയും ബത്ത റൗദശുമേസി ടീമിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. ഖുറൈസ് റോഡിലുള്ള എക്‌സിറ്റ് 30 ലുള്ള ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ രാജേഷ് ക്യാപ്റ്റനായുള്ള മലാസ് ആറു വിക്കറ്റിന് ബത്ത ടീമിനെ തോല്‍പ്പിച്ചാണ് വിജയികളായത്.

മാന്‍ ഓഫ് ദി മാച്ച് ആയി ആന്റണിയെയും മാന്‍ ഓഫ് ദി സീരീസ് ആയി പ്രവീണേയും തിരഞ്ഞെടുത്തു. വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് അബ്ദുള്‍ സലാം സെക്രട്ടറി ബിജു ജോസഫ് എന്നിവര്‍ കൈമാറി .മാന്‍ ഓഫ് ദി മാച്ചിനുള്ള ട്രോഫി ടി.എന്‍.ആര്‍ നായരും മാന്‍ ഓഫ് ദി സീരീസുനുള്ള ട്രോഫി സൗദി കളിക്കാരന്‍ യൂസഫും കൈമാറി . മഗേഷും ഉമ്മര്‍ കുട്ടിയും ചേര്‍ന്നുള്ള കമന്ററി കളിക്ക് ഊര്‍ജം പകര്‍ന്നു.കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ മാരായ ഉമ്മര്‍കുട്ടിയും നിഖില്‍ മോഹനും ടൂര്‍ണമെന്റിന് നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: ഷെറിന്‍ ജോസഫ്