അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വരുന്ന വിജയദശമിക്ക് ഒക്ടോബർ 19 രാവിലെ 6 മുതൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു. മേലെ പറന്പിൽ ആണ്‍വീട്, സ്വപ്ന ലോകത്തെ ബാല ഭാസ്ക്കരൻ തുടങ്ങി 100 ഓളം മലയാള സിനിമക്കൾക്ക് ഗാനങ്ങൾ രചിച്ച പ്രശസ്ത പിന്നണി ഗാന രചയിതാവും വാഗ്മിയും സാഹിത്യകാരനുമായ ഐ.എസ് കുണ്ടൂരാണ് കാർമികത്വം വഹിക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സമാജം ഓഫീസുമായി ബന്ധപ്പെടുക 025537600.
ഫോട്ടോഗ്രാഫി മത്സരവും നാടകവും വെള്ളിയാഴ്ച്ച
ഒക്ടോബർ 19 ന് രണ്ട് മുതൽ ഫോട്ടോഗ്രാഫി മത്സരവും സമാജത്തിന്റെ കഴിഞ്ഞ 50 വർഷത്തെ ചരിത്രീ പറയുന്ന ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള ഫോട്ടോ എക്സിബിഷൻ, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നിഷ പുരുഷോത്തമൻ പങ്കെടുക്കുന്ന ഫോട്ടോ ടോൽക്ക്, മൊയ്തീൻ കോയ നയിക്കുന്ന സെമിനാർ. കൂടാതെ വൈകീട്ട് 8ന് കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമായി സമാജം ഒരുക്കുന്ന "ഇരകൾ' എന്ന നാടകവും അരങ്ങേറും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ആദ്യാക്ഷരം കുറിക്കൽ
10:56 PM Oct 17, 2018 | Deepika.com