കുവൈത്ത്: കഴിഞ്ഞ മാർച്ച് മാസം മുതൽ കുവൈത്ത് ഗവണ്മെന്റ് നിർദേശിച്ച പുതിയ എൻബിഎ അക്രഡിറ്റേഷൻ കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർമാർക്ക് അക്കാമ/ റസിസൻസ് വിസ പുതുക്കണമെങ്കിൽ കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി കുവൈത്തിലെ ഇന്ത്യൻ എൻജീനിയേഴ്സ് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത് വ്യക്തമായ പരിഹാരമില്ലാതെ തുടരുകയാണ്.
ഇന്ത്യയിലെ അംഗീകൃത കോഴ്സുകളുടേയും കോളേജുകളുടേയും പട്ടിക കുവൈത്ത് അധികാരികൾക്ക് സമർപ്പിച്ചിട്ടും ഒരു അനുകൂല തീരുമാനമായിട്ടില്ല. ആയതിനാൽ വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടു കൊണ്ടു വിദേശകാര്യ മന്ത്രിതല സംഘം തന്നെ നേരിട്ടെത്തി കുവൈത്ത് ഭരണാധികാരികളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യമന്ത്രി സൂഷ്മ സ്വരാജിന് വിശദമായ കത്ത് ഒഎൻസിപി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗമായ ബാബു ഫ്രാൻസീസ് അയച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിലെ ഇന്ത്യൻ എൻജി. പ്രശ്നം: കേന്ദ്ര വിദേശകാര്യമന്ത്രി നേരിട്ടെത്തി ചർച്ച നടത്തണമെന്ന് ഒഎൻസിപി കുവൈറ്റ്
10:49 PM Oct 17, 2018 | Deepika.com