ടെ​ക്സ​സി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു മ​ര​ണം

10:42 PM Oct 17, 2018 | Deepika.com
ടെ​ക്സ​സ്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ർ​ലിം​ഗ്ട​ണ്‍ ലാ​മാ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഫെ​യ്ത്ത വി​റ്റാ​ക്ക​ർ (16), ജെ​സി​ക്ക ബ്രൗ​ണ്‍ (16), ഫെ​യ്ത്തി​ന്‍റെ മാ​താ​വ് ചെ​ൽ​സി ബ്രു​വ​ർ (36) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റോ​ഡി​ന​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്രാ​ക്ട​ർ ട്രെ​യ്ല​റി​ന്‍റെ പു​റ​കി​ൽ മൂ​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പു ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ബി​ന​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ട്രാ​ക്ട​ർ ഡ്രൈ​വ​ർ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

മി​സി​സി​പ്പി​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൂ​ന്നു​പേ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. ലാ​മാ​ർ സ്കൂ​ൾ ബാ​സ്ക്ക​റ്റ്ബോ​ൾ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു മ​രി​ച്ച ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും. ബാ​സ്ക്ക​റ്റ് ബോ​ളി​ലെ വ​ള​ർ​ന്നു വ​രു​ന്ന താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് കോ​ച്ച് ജ​റീ​ട്ട് ഹ​വ​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ